5 Friday
December 2025
2025 December 5
1447 Joumada II 14

ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് കുവൈത്ത്

ഫലസ്തീന്‍ ജനതക്കുള്ള തങ്ങളുടെ പിന്തുണ ആവര്‍ത്തിച്ച് കുവൈത്ത്. ഫലസ്തീനിലെ ഇസ്‌റ ഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ നേടുന്നതിനായുള്ള തെരഞ്ഞെടുപ്പിനെ പിന്തുണക്കുന്നതായും കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ സബാഹ് പറഞ്ഞു. അറബ്, ഇസ്‌ലാമിക ലോകത്ത് ഫലസ്തീന്‍ രാഷ്ട്രത്തിന് ഇപ്പോഴും നിര്‍ണ്ണായകവും ചരിത്രപരവുമായ സ്ഥാനമുണ്ട്. നീതിപൂര്‍വകവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിന് അറബ് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ജറൂസലം ആസ്ഥാനമായുള്ള ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയും ഇസ്‌റാഈലിന്റെ ഫലസ്തീന്‍ അധിനിവേശം അവസാനിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Back to Top