ഇസ്‌റാഈല്‍ അധിനിവേശ മേഖലയില്‍ നിന്നുള്ള ഇറക്കുമതി ബഹ്‌റൈന്‍ തുടരും
അധിനിവേശ ഇസ്‌റാഈല്‍ മേഖലയിലെ ഉത്പന്നങ്ങളെന്നോ ഇസ്‌റാഈലില്‍ നിന്നുള്ള ഉത്പന്നങ്ങളെന്നോ വ്യത്യാസമില്ലാതെ ഇറക്കുമതി തുടരുമെന്ന് ബഹ്‌റൈന്‍ വാണിജ്യ മന്ത്രി സായിദ് ബിന്‍ റാശിദ് അസ്സയാനി വ്യക്തമാക്കി. യു എസ് പിന്തുണയോടെ സപ്തംബര്‍ 15നാണ് യു എ ഇയും ബഹ്‌റൈനും ഇസ് റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. അധിനിവേശ വെസ്റ്റ്ബാങ്കിലെ പ്രദേശങ്ങള്‍ കൂട്ടിചേര്‍ക്കാനുള്ള പദ്ധതി ഇസ്‌റാഈല്‍ മാറ്റിവെച്ചതിനെ തുടര്‍ന്നാണ് നയതന്ത്ര കരാറിന് രാഷ്ട്രങ്ങള്‍ തയ്യാറായത്. ഇസ്‌റാഈലിന്റെ നടപടിയെ ലോകരാജ്യങ്ങള്‍ നിയമവിരുദ്ധമായാണ് കാണുന്നത്. എന്നാല്‍ അധിനിവേശ ഇസ്‌റാഈല്‍ മേഖലയില്‍ നിന്നുള്ള ഇറക്കുമതി തുടരുമെന്നാണ് ഇസ്‌റാഈല്‍ സന്ദര്‍ശന വേളയില്‍ റാശിദ് അസ്സയാനി റോയിറ്റേഴ്‌സിനോട് വ്യക്തമാക്കിയത്.
