ഇന്ത്യയെയും ചൈനയെയും സഹായിക്കാനാണ് ശ്രമം. ട്രംപ്
അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയെയും ചൈനയെയും സഹായിക്കാനാണ് യു എസിന്റെ ശ്രമമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദുര്‍ഘടമായ സന്ദര്‍ഭമാണിത്. ഞങ്ങള്‍ ഇന്ത്യയോടും ചൈനയോടും സംസാരിക്കും. വലിയ പ്രതിസന്ധിയാണ് ഇരു രാജ്യങ്ങളും അഭിമുഖീകരിക്കുന്നത്ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കിടയില്‍ വലിയ തര്‍ക്കമാണ് നില നില്‍ക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുകയാണ്. അവരെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. ലഡാക്കിലെ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് യു എസ് ഇതുവരെ സ്വീകരിച്ചത്. ചൈനയാണ് അതിര്‍ത്തി തര്‍ക്കം വഷളാക്കുന്നതെന്നായിരുന്നു യു എസ് ആരോപണം. അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയെ രൂക്ഷമായി വിമര്‍ശിച്ച് യു എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തുകയും ചെയ്തിരുന്നു.`
