5 Friday
December 2025
2025 December 5
1447 Joumada II 14

ബ്രിട്ടനില്‍ ഫര്‍ലോ സപ്തംബര്‍ വരെ നീട്ടും

തൊഴില്‍ സംരക്ഷണത്തിനുള്ള ബ്രിട്ടനിലെ സര്‍ക്കാര്‍ പദ്ധതിയായ ‘ഫര്‍ലോ’ സപ്തംബര്‍ വരെ നീട്ടും. എന്നാല്‍ സര്‍ക്കാര്‍ 60 ശതമാനം മാത്രമെ ഇനി മുതല്‍ സാലറി ഷെയര്‍ നല്‍കൂ. ബാക്കി വരുന്ന 40 ശതമാനം തൊഴിലുടമകള്‍ തന്നെ നല്‍കണം. പദ്ധതിയില്‍ ഇതുവരെ 65 ലക്ഷം പേരാണ് ചേര്‍ന്നത്. 80 ശതമാനം സാലറി ഷെയര്‍ ആയിരുന്നു സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരുന്നത്. പുതിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ റിഷി സുനാക് വിശദീകരണം നല്‍കും. ജൂണ്‍ അവസാനം വരെ ഫര്‍ലോ നീട്ടുമെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. 30 ലക്ഷം പേര്‍ ഇപ്പോള്‍ യൂനിവേഴ്സല്‍ ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നുണ്ട്. യു കെയിലെ അഞ്ച് കോടി 20 ലക്ഷം വരുന്ന മുതിര്‍ന്ന ജനസംഖ്യയില്‍ പകുതിയിലധികം പേര്‍ പെന്‍ഷനടക്കം ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്നവരാണ്.

Back to Top