3 Thursday
July 2025
2025 July 3
1447 Mouharrem 7

കൊല്ലപ്പെട്ട സൈനികര്‍ ഭീരുക്കളെന്ന് ട്രംപ്

കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികര്‍ ഭീരുക്കളും പരാജിതരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രാഷ്ട്രീയ വിവാദം. യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട സൈനികരുടെ മാതാപിതാക്കളും വിമുക്ത ഭടന്‍മാരും ട്രംപിനെതിരെ രംഗത്തെത്തി. കമാന്‍ഡര്‍ ഇന്‍ ചീഫ് പദവിക്ക് ട്രംപ് അയോഗ്യനാണെന്ന് നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളിയായ ജോ ബൈഡന്‍ പറഞ്ഞു. 2018-ലെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെയാണ് ട്രംപ് കൊല്ലപ്പെട്ട സൈനികരെ മോശമാക്കി സംസാരിച്ചതെന്ന് ‘ദ അത്‌ലാന്റിക്’ മാസികയും ‘അസോസിയേറ്റഡ് പ്രസ്’ വാര്‍ത്ത ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധത്തില്‍ കൊല്ലപ്പെട്ട യു എസ് സൈനികരെ അടക്കിയിരുന്ന പാരീസിന് സമീപത്തെ അയ്‌നെ മാനെ അമേരിക്കന്‍ സെമിത്തേരി സന്ദര്‍ശിക്കാന്‍ ട്രംപ് തീരുമാനിച്ചിരുന്നു. അവസാന നിമിഷം ഇത് റദ്ദാക്കി. പരാജിതരാണ് അവിടെയുള്ളതെന്നും എന്തിന് കാണണമെന്നുമായിരുന്നു ട്രംപിന്റെ ചോദ്യമെന്നായിരുന്നു റിപ്പോര്‍ട്ട്.

Back to Top