5 Friday
December 2025
2025 December 5
1447 Joumada II 14

കോവിഡ്: സഊദി അറേബ്യ സാധാരണനിലയിലേക്ക്

മൂന്നുമാസത്തെ ലോക്ഡൗണിന് ശേഷം സഊദി അറേബ്യ സാധാരണനിലയിലേക്ക്. രാജ്യത്തെ നഗരങ്ങളും ചെറുപട്ടണങ്ങളും ഗ്രാമങ്ങളും ഉള്‍പ്പെടെ മുഴുവന്‍ മേഖലകളിലും കര്‍ഫ്യൂ പൂര്‍ണമായും നീക്കി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. കര്‍ഫ്യു പിന്‍വലിക്കുന്നതോടെ എല്ലാ സാമ്പത്തിക, വാണിജ്യ സ്ഥാപനങ്ങളും പൂര്‍ണമായും പ്രവര്‍ത്തിച്ചു തുടങ്ങും. കോവിഡിനെ നേരിടാന്‍ മാര്‍ച്ച് 23-നാണ് രാജ്യത്ത് ആദ്യമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. അത് ഭാഗിക നിരോധനാജ്ഞയായിരുന്നു. പിന്നീട് അത് സമ്പൂര്‍ണ കര്‍ഫ്യൂ ആക്കി മാറ്റിയിരുന്നു. എന്നാല്‍ മെയ് 26-ന് കര്‍ഫ്യൂ ഭാഗികമായി നീക്കം ചെയ്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് കര്‍ഫ്യൂ സമ്പൂര്‍ണമായി നീക്കം ചെയ്തുകൊണ്ടുള്ള പുതിയ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. സഊദി അറേബ്യയില്‍ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന ആരോഗ്യവകുപ്പിന്റെ കീഴിലുള്ള കോവിഡ് സ്ഥിതി വിലയിരുത്തല്‍ സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കര്‍ഫ്യു പിന്‍വലിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കിയതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു`

Back to Top