4 Wednesday
February 2026
2026 February 4
1447 Chabân 16

ചികിത്സിച്ച ഡോക്ടര്‍ക്ക് കോവിഡ് മെര്‍ക്കല്‍ സ്വയം ക്വാറന്‍റീനില്‍ പ്രവേശിച്ചു

ചികിത്സിച്ച ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ സ്വയം ക്വാറന്‍റീനില്‍ പ്രവേശിച്ചു. അവരുടെ ഔദ്യോഗിക വക്താവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച മെര്‍ക്കലിന് പ്രതിരോധ കുത്തിവെപ്പ് നല്‍കിയ ഡോക്ടര്‍ക്കാണ് കോവിഡ് 19 രോഗബാധയേറ്റത്.
നേരത്തെ ജര്‍മനിയില്‍ കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ ‘കോണ്‍ടാക്ട് ബാന്‍ രാജ്യം ഏര്‍പ്പെടുത്തിയിരുന്നു. ജനങ്ങള്‍ പരസ്പരം ഇടപഴകുന്നത് നിയന്ത്രിക്കാന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടുന്നത് ജര്‍മനിയില്‍ നിരോധിക്കുമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു

Back to Top