5 Friday
December 2025
2025 December 5
1447 Joumada II 14

കടുവയ്ക്ക് കോവിഡ്: മനുഷ്യനില്‍ നിന്ന് മൃഗത്തിലേക്ക് ആദ്യം

യു എസില്‍ കോവിഡ് ഏറ്റവും രൂക്ഷമായ ന്യൂയോര്‍ക്കിലെ ബ്രോന്‍ക്സ് മൃഗശാലയില്‍ നാലു വയസ്സുള്ള നാദിയ എന്ന മലയന്‍ പെണ്‍കടുവയ്ക്കു രോഗം. ജീവനക്കാരനില്‍ നിന്നാണു രോഗം പകര്‍ന്നത്. മനുഷ്യനില്‍നിന്നു മൃഗത്തിലേക്കു കൊറോണ വൈറസ് പകര്‍ന്നതായി കണ്ടെത്തുന്നത് ആദ്യമാണ്. നാദിയയുടെ സഹോദരി അസുല്‍, രണ്ടു അമുര്‍ (സൈബീരിയന്‍) കടുവകള്‍, മൂന്ന് ആഫ്രിക്കന്‍ സിംഹങ്ങള്‍ എന്നിവയ്ക്കും രോഗലക്ഷണങ്ങളുണ്ട്. ചൈനയിലെ വുഹാനില്‍ മനുഷ്യരിലേക്കു കോവിഡ് പകര്‍ന്നതു മൃഗങ്ങളില്‍ നിന്നാണ്. തിരിച്ചുള്ള രോഗവ്യാപനം ആദ്യമാണ്. ഹോങ്കോങ്ങില്‍ രണ്ടു നായ്ക്കളടക്കം ഏതാനും മൃഗങ്ങള്‍ക്കു മുന്‍പു കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും അതു മനുഷ്യരില്‍ നിന്നാണെന്നു സൂചനയില്ലായിരുന്നു. അതേസമയം, കോറന്‍റൈന്‍ സ്ഥലങ്ങളിലേക്കുള്ള മൃഗങ്ങളുടെ വരവ് തടയാന്‍ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍.

Back to Top