കോവിഡിനെ ചെറുക്കാന്‍ കുട്ടികള്‍ കരുത്തര്‍ കൊതുകുകള്‍ വഴി രോഗം പടരില്ലെന്ന് പഠനം
കുട്ടികളിലും കൗമാരക്കാരിലും കോവിഡ് കാര്യമായ പ്രശ്‌നമുണ്ടാക്കില്ലെന്നു പഠനം. 3 ദിവസം മുതല്‍ 18 വയസ്സു വരെയുള്ള 582 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നവരില്‍ പത്തില്‍ ഒരാള്‍ക്കേ തീവ്രപരിചരണത്തിന്റെ ആവശ്യമുണ്ടായുള്ളൂ എന്ന് ദ ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഷിക്കാഗോയില്‍ നടന്ന മറ്റൊരു പഠനം കൊറോണ വൈറസ് ബാധിച്ചവരെ ദീര്‍ഘകാലം മറ്റു രോഗങ്ങള്‍ അലട്ടിയേക്കാമെന്നു കണ്ടെത്തി. ഐസിയുവില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും 7 ദിവസം എന്ന കണക്കില്‍ രോഗമുക്തരായവര്‍ വിശ്രമിക്കണം. ഇറ്റലിയിലെ ദേശീയ ആരോഗ്യ സ്ഥാപനമായ ഐഎസ്എസ് നടത്തിയ മറ്റൊരു പഠനത്തില്‍ കൊതുകുകള്‍ വഴി കൊറോണ വൈറസ് പകരില്ലെന്നു കണ്ടെത്തി. കൊതുകുകള്‍ സിക്ക വൈറസ് വാഹകരാണെന്നു കണ്ടെത്തിയിരുന്നു