വൈറസിനെക്കുറിച്ച് ചൈന മുന്നറിയിപ്പ് തന്നില്ല – ട്രംപ്
പടര്‍ന്നുപിടിച്ചിട്ടും കോവിഡ് 19 വൈറസിനെക്കുറിച്ചുള്ള വിവരം ചൈന രഹസ്യമാക്കിവെച്ചതായി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വൈറസിനെക്കുറിച്ച് ചൈന മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കില്‍ യു എസിനും മറ്റു രാജ്യങ്ങള്‍ക്കും നല്ല രീതിയില്‍ മുന്നൊരുക്കങ്ങള്‍ നടത്താമായിരുന്നു. മഹാമാരിയെക്കുറിച്ച് ജനുവരിയില്‍ യു എസ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന റിപ്പോര്‍ട്ടും ട്രംപ് തള്ളി.
രാജ്യത്ത് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതുവരെ വൈറസ് ബാധയെക്കുറിച്ച് ഒരറിവുമുണ്ടായിരുന്നില്ല. അതിനിടെ, കോവിഡ് ചികിത്സക്കായി മലേറിയക്കുള്ള മരുന്ന് ഉപകരിക്കുമെന്ന വാദവും ട്രംപ് ശരിവെച്ചു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ട്രംപ് വീണ്ടും മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനെ പിന്തുണച്ചത്.
