5 Friday
December 2025
2025 December 5
1447 Joumada II 14

സാങ്കല്‍പിക വീഡിയോ പുറത്തുവിട്ട് ചൈന

യു എസ് സൈനികത്താവളത്തില്‍ സിമുലേറ്റഡ് ആക്രമണം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ച് ചൈനീസ് വ്യോമസേന. ഗുവാമിലെ ആന്‍ഡേഴ്‌സണ്‍ വ്യോമത്താവളത്തില്‍ എച്ച്-6 വിമാനങ്ങള്‍ ബോംബു വര്‍ഷിക്കുന്നതിന്റെ സാങ്കല്‍പികമായി സൃഷ്ടിച്ച വിഡിയോയാണ് പുറത്തുവിട്ടത്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബോംബര്‍ വിമാനങ്ങള്‍ മരുഭൂമിയിലെ കേന്ദ്രത്തില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുന്നതും വ്യോമകേന്ദ്രത്തില്‍ മിസൈല്‍ വര്‍ഷിക്കുന്നതുമാണ് രണ്ടേകാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്. ‘യുദ്ധത്തിന്റെ തമ്പുരാന്‍ എച്ച്-6-കെ ആക്രമണത്തില്‍’ എന്നാണ് വിഡിയോയുടെ പേര്. തായ്‌പേയില്‍ യു എസ് പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തിയതില്‍ പ്രകോപിതരാണ് ചൈന.

Back to Top