30 Monday
June 2025
2025 June 30
1447 Mouharrem 4

കോവിഡ് 19 പത്ത് അയല്‍രാജ്യങ്ങളുമായുള്ള അതിര്‍ത്തി അടച്ച് ബ്രസീല്‍

ലോകരാജ്യങ്ങളില്‍ വ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ് 19 പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി അതിര്‍ത്തി ഒരു മാസത്തേക്ക് അടച്ചിടാനുള്ള ധാരണയില്‍ ഒപ്പുവെച്ച് ബ്രസീലും ഉറുഗ്വേയും. ബ്രസീല്‍ ഉറുഗ്വേ അതിര്‍ത്തി 30 ദിവസത്തേക്കാണ് അടച്ചിടുക. ഈ കാലയളവില്‍ ചരക്കു വാഹനങ്ങള്‍ മാത്രമാണ് അതിര്‍ത്തി വഴി കടത്തിവിടുക. ബ്രസീലിലോ ഉറുഗ്വേയിലോ പങ്കാളിയുള്ള വ്യക്തികളെയും കടത്തിവിടും.
കൊറോണ വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കാന്‍ ബ്രസീല്‍ ഒമ്പത് അയല്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തി കഴിഞ്ഞ ആഴ്ച അടച്ചിരുന്നു.
ലാറ്റിനമേരിക്കന്‍ മേഖലയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ബ്രസീല്‍, അര്‍ജന്‍റീന, ബൊളീവിയ, വെനസ്വേല, കൊളംബിയ, പരാഗ്വേ, പെറു, സുരിനാം, ഗയാന, ഫ്രഞ്ച്ഗയാന എന്നിവയുമായുള്ള അതിര്‍ത്തികളാണ് അടച്ചിട്ടത്. പത്തോളം അയല്‍രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ ഒരുമിച്ച് അടച്ചിടുന്നത് ബ്രസീലിന്‍റെ ചരിത്രത്തില്‍ ആദ്യ സംഭവമാണ്.
ബ്രസീലില്‍ ഇതുവരെ 25 പേരാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. രാജ്യത്ത് 15,46 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Back to Top