5 Friday
December 2025
2025 December 5
1447 Joumada II 14

അല്‍അഖ്‌സ ഡെപ്യൂട്ടി ഡയറക്ടറെ വിലക്കി ഇസ്‌റാഈല്‍ പൊലിസ്

മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവേശിക്കുന്നതിന് അല്‍ അഖ്‌സ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഇസ്‌റാഈല്‍ പൊലിസിന്റെ വിലക്ക്. ശൈഖ് നജീഹ് കീരാതിനെയാണ് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കുടിയേറ്റ പൊലിസ് തടഞ്ഞത്. ഖുദ്‌സ് പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ആഴ്ച ഇദ്ദേഹത്തിന്റെ ഓഫിസില്‍ പൊലിസ് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുത്തു. ഏഴ് ദിവസത്തിനു ശേഷം ജറൂസലമിലെ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഒരാഴ്ചത്തേക്ക് അഖ്‌സ കോംപൗണ്ടിലേക്ക് പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തി.
യഥാസമയം ഇന്റലിജന്‍സ് ഓഫിസില്‍ ഹാജരായപ്പോള്‍ അദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ആറ് മാസത്തേക്ക് പള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കുകയായിരുന്നുവെന്ന് ശൈഖ് നജീഹ് പറഞ്ഞു. എന്നാല്‍ വിലക്കിന്റെ കാരണം വ്യക്തമാക്കാന്‍ അവര്‍ തയാറായില്ല. അല്‍ അഖ്‌സയിലേക്ക് ഇസ്‌റാഈല്‍ പൊലിസ് കടന്നുകയറുകയാണെന്നും നിയന്ത്രണ ചുവന്ന രേഖ അവര്‍ മറികടന്നെന്നും അദ്ദേഹം പറഞ്ഞു.

Back to Top