5 Friday
December 2025
2025 December 5
1447 Joumada II 14

ഇസ്‌റാഈലിനു മേല്‍ യു എസ് രാഷ്ട്രീയ സമ്മര്‍ദം ചെലുത്തണമെന്ന് ഡെമോക്രാറ്റുകള്‍


ഇസ്‌റാഈലിനു മേല്‍ യു എസ് രാഷ്ട്രീയ സമ്മര്‍ദം ചെലുത്തണമെന്നാണ് യു എസിലെ ഭൂരിപക്ഷം ഡെമോക്രാറ്റ് അംഗങ്ങളും പുതിയ യു എസ് ഭരണകൂടത്തോട് ആവശ്യപ്പെടുന്നത്. ഫലസ്തീന്‍ നേതൃത്വത്തിനെതിരെയല്ല പകരം ഇസ്‌റാഈലി നേതൃത്വത്തിനെതിരെയാണ് ബൈഡന്‍ ഭരണകൂടം കൂടുതല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തേണ്ടതെന്നാണ് ഗാലപ്പ് നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷം ഡെമോക്രാറ്റുകളും പറയുന്നത്. ആദ്യമായാണ് അമേരിക്കയിലെ ഡെമോക്രാറ്റുകള്‍ ഇത്തരത്തില്‍ ഒരു അഭിപ്രായപ്രകടനം നടത്തുന്നത്. വെള്ളിയാഴ്ചയാണ് സര്‍വേ ഫലം പുറത്തുവിട്ടത്. 53 ശതമാനം ഡെമോക്രാറ്റുകളും ഈ ഒരു നിലപാടാണ് സ്വീകരിച്ചത്. 29 ശതമാനം പേര്‍ യു എസ് സമ്മര്‍ദ്ദം ഫലസ്തീനികള്‍ക്കു നേരെയാണ് ഉണ്ടാവേണ്ടതെന്നാണ് വാദിച്ചത്. 2018-ല്‍ നടത്തിയ സര്‍വേയില്‍ 48 ശതമാനം പേരായിരുന്നു ഇസ്‌റാഈലിനെതിരെ സമ്മര്‍ദ്ദം വേണമെന്ന് ആവശ്യപ്പെട്ടിരുന്നത്. പൊതുജനങ്ങള്‍ക്കിടയിലും ഈ സര്‍വേ തുടരുകയാണ്. ഇസ്‌റാഈലിനെതിരെ കൂടുതല്‍ യു എസ് സമ്മര്‍ദ്ദം ആഗ്രഹിക്കുന്നവരുടെ എണ്ണം 2018-ല്‍ 27 ശതമാനമായിരുന്നു. 2021-ല്‍ അത് 34 ശതമാനമായി വര്‍ധിച്ചു എന്നാണ് കാണിക്കുന്നത്.

Back to Top