3 Thursday
July 2025
2025 July 3
1447 Mouharrem 7

തായ്‌വാനെ ചൊല്ലി വീണ്ടും പൊട്ടിത്തെറി: സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ യുദ്ധമെന്ന് ചൈന

ഏറെയായി ചൈനയില്‍നിന്ന് സ്വാതന്ത്ര്യം പൂര്‍ണമാക്കാനുള്ള തായ്‌വാന്റെ പുതിയ നീക്കങ്ങളെയും അടിച്ചൊതുക്കാനൊരുങ്ങി ബെയ്ജിങ്. സ്വാതന്ത്ര്യത്തിന് തായ്‌വാന്റെ ശ്രമങ്ങള്‍ക്ക് പുതുതായി അധികാരമേറ്റ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണ പ്രഖ്യാപിച്ചതിനു പിറകെയാണ് ഇനിയും ശ്രമം തുടര്‍ന്നാല്‍ യുദ്ധമാകും വരികയെന്ന് ചൈന ഭീഷണി മുഴക്കിയത്. ദ്വീപിനു സമീപം കഴിഞ്ഞ ദിവസങ്ങളില്‍ ചൈന യുദ്ധ വിമാനങ്ങള്‍ പറത്തിയിരുന്നു. സൈനിക നീക്കം തകൃതിയാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ചൈനീസ് മുന്നറിയിപ്പ് നിര്‍ഭാഗ്യകരമാണെന്ന് യു എസ് പറഞ്ഞു. സ്വതന്ത്ര റിപ്പബ്ലിക്കായി സ്വയം കരുതുന്ന തായ്‌വാന്‍ തങ്ങളുടേതാണെന്നാണ് ചൈനയുടെ വാദം. സ്വാതന്ത്ര്യത്തിനായി രംഗത്തുള്ള ശക്തികള്‍ തീകൊണ്ട് ചൊറിയുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വു ഖിയാന്‍ വ്യക്തമാക്കുന്നു. 1949-ല്‍ ചൈനീസ് ആഭ്യന്തര യുദ്ധത്തിനു ശേഷം ഇരു രാജ്യങ്ങളും വ്യത്യസ്ത ഭരണാധികാരികള്‍ക്ക് കീഴിലാണ്. തായ്‌വാന്റെ രാജ്യാന്തര ബന്ധങ്ങള്‍ക്ക് തടയിടാന്‍ ഏറെയായി ചൈന മുന്നിലുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് അധികാരം പ്രയോഗിച്ച് ദ്വീപിനെ തങ്ങളുടെതാക്കാന്‍ ചൈനയുടെ ഒടുവിലെ ചരടുവലികള്‍. തായ്‌വാനെ ആഗോളവ്യാപകമായി മിക്ക രാജ്യങ്ങളും സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടില്ല. പിന്തുണയുമായി മുന്നിലുണ്ടെങ്കിലും യു എസും ഔദ്യോഗിക ബന്ധം സ്ഥാപിച്ചിട്ടില്ല.

Back to Top