മുന്‍ നിലപാട് തിരുത്തി ലോകാരോഗ്യ സംഘടന എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധം
ലോകത്താകമാനം കോവിഡ് പടര്‍ന്ന സാഹചര്യത്തില്‍ മാസ്‌ക് ഉപയോഗത്തില്‍ പുതിയ നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നത് ബുദ്ധിമുട്ടായ പൊതു സ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് സംഘടന വ്യക്തമാക്കി. ഇതു സംബന്ധിച്ച് പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. രോഗമുള്ളവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്ന മുന്‍ നിലപാടിലാണ് സംഘടന മാറ്റം വരുത്തിയത്. മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങള്‍ മുഖേന വൈറസ് വ്യാപനം തടയാന്‍ മാസ്‌ക് ഉപയോഗത്തിലൂടെ സാധിക്കുമെന്നതിന് തെളിവ് ലഭിച്ചതായും ലോകാരോഗ്യ സംഘടന പറയുന്നു. അതിനാല്‍ സര്‍ക്കാറുകള്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും 60 വയസിന് മുകളിലുള്ളവരും ആരോഗ്യപ്രശ്‌നമുള്ളവരും മെഡിക്കല്‍ മാസ്‌ക് ധരിക്കണമെന്നും സംഘടന നിര്‍ദേശിക്കുന്നു.
