3 Thursday
July 2025
2025 July 3
1447 Mouharrem 7

വിപണി തുറന്നാല്‍ കൂടുതല്‍ കോവിഡ് മരണമുണ്ടാകുമെന്ന് സമ്മതിച്ച് ട്രംപ്

സമ്പദ്വ്യവസ്ഥ പഴയതു പോലെ തുറന്നു പ്രവര്‍ത്തിക്കുന്നതോടെ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമെന്ന് സമ്മതിച്ച് യു എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍, കോവിഡിനെ ചെറുക്കാന്‍ മാസ്ക് ധരിക്കാന്‍ തയാറല്ലെന്നും ട്രംപ് വ്യക്തമാക്കി. അരിസോണയിലെ മാസ്ക് നിര്‍മാണ ഫാക്ടറി സന്ദര്‍ശിക്കവെയായിരുന്നു ട്രംപിന്‍റെ അഭിപ്രായം. കോവിഡ് പടര്‍ന്നു പിടിച്ച ശേഷം ആദ്യമായാണ് ട്രംപ് ഇത്തരമൊരു സന്ദര്‍ശനം നടത്തുന്നത്. വിപണി തുറന്നാല്‍ ജനങ്ങളെ അത് ബാധിക്കില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു യു എസ് പ്രസിഡന്‍റ്. എന്നാല്‍, വിപണി തുറക്കാതെ നിര്‍വാഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാസ്ക് ധരിക്കണമെന്നാണ് ട്രംപിന്‍റെ ഭാര്യ മെലാനിയയുടെ നിലപാട്. എന്നാല്‍, സുരക്ഷക്കായി ജനം മാസ്ക് ധരിച്ചോട്ടെ, തനിക്കത് ആവശ്യമില്ലെന്നാണ് ട്രംപിന്‍റെ പക്ഷം. ആഴ്ചകള്‍ക്കു മുമ്പ് വൈസ് പ്രസിഡന്‍റ് മാസ്ക് ധരിക്കാതെ മിനിസോടയിലെ ആശുപത്രി സന്ദര്‍ശിച്ചത് വിവാദമായിരുന്നു

Back to Top