സമാധാനം പുന:സ്ഥാപിക്കാന്‍ പെന്റഗണ്‍ മേധാവി അല്‍ജീരിയയിലേക്ക്
യു എന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ വ്യാഴാഴ്ച അല്‍ജീരിയ സന്ദര്‍ശിച്ചു. അയല്‍രാജ്യമായ ലിബിയയിലും മാലിയിലും ദീര്‍ഘകാലമായി തുടരുന്ന സംഘട്ടനത്തിന് മധ്യസ്ഥത വഹിക്കാന്‍ ഉത്തര ആഫ്രിക്കന്‍ രാജ്യമായ അല്‍ജീരിയ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, രാജ്യങ്ങള്‍ക്കിടയില്‍ സുരക്ഷാ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായാണ് മാര്‍ക്ക് എസ്പര്‍ അല്‍ജീരിയ സന്ദര്‍ശിക്കുന്നത്. പതിനഞ്ച് വര്‍ഷത്തിനിടയില്‍ അല്‍ജീരിയ സന്ദര്‍ശിക്കുന്ന ആദ്യ യു എസ് പ്രിതിരോധ സെക്രട്ടറിയാണ് എസ്പര്‍. തീവ്രവാദ വിഭാഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണപോലുള്ള പ്രധാന പ്രാദേശിക സുരക്ഷാ വിഷയങ്ങളില്‍ അല്‍ജീരിയന്‍ സഹകരണം കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നതെന്ന് മുതിര്‍ന്ന യു എസ് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരാഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് എസ്പര്‍ അല്‍ജീരിയ സന്ദര്‍ശിക്കുന്നത്. അയല്‍രാജ്യമായ തുനീഷ്യയിലെ ചര്‍ച്ചക്ക് ശേഷം, മൊറോക്കോവിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പായാണ് എസ്പര്‍ അല്‍ജീരിയ സന്ദര്‍ശിച്ചത്. 2006-ല്‍ ഡൊണള്‍ഡ് റൂസ്ഫീല്‍ഡ് സന്ദര്‍ശിച്ചതിന് ശേഷം യു എസ് പ്രതിരോധ സെക്രട്ടറി ആദ്യമായാണ് ചൈനയുടെയും റഷ്യയുടെയും സഖ്യകക്ഷിയായ അല്‍ജീരിയ സന്ദര്‍ശിക്കുന്നത്.
