29 Thursday
January 2026
2026 January 29
1447 Chabân 10

വ്യാജ അവകാശവാദങ്ങളുമായി പരസ്യം ചെയ്ത് ഉപഭോക്താക്കളെ വഞ്ചിച്ച രണ്ടു പ്രൊഡക്ടുകൾ വെട്ടിലായി

ഷാഹിദ് നല്ലളം

വ്യാജ അവകാശവാദങ്ങളുമായി പരസ്യം ചെയ്ത് ഉപഭോക്താക്കളെ വഞ്ചിച്ച രണ്ടു പ്രൊഡക്ടുകളാണ് കഴിഞ്ഞ ദിവസം വെട്ടിലായത്. ഒന്ന് സിനിമാ നടന്‍ അനൂപ് മേനോനെ മോഡലാക്കി മുടി തഴച്ചുവളരുമെന്ന പരസ്യം കണ്ടു ധാത്രി ഹെയര്‍ ഓയില്‍ ഉപയോഗിച്ച് ഫലം കിട്ടാതെ വന്ന ഉപഭോക്താവ് നടനും കമ്പനിക്കും കടക്കും പിഴ ശിക്ഷ വാങ്ങിക്കൊടുത്തു. താന്‍ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നും വീട്ടില്‍ അമ്മയുണ്ടാക്കിയ എണ്ണയാണ് ഉപയോഗിക്കുന്നതുമെന്ന അനൂപ് മേനോന്റെ സത്യവാങ്മൂലം എത്ര കബളിപ്പിക്കലുകളാണ് ഈ രംഗത്ത് നടക്കുന്നത് എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. രണ്ടാമത്തേത് അദാനിയുടെ ഭക്ഷ്യഎണ്ണയുടെ പരസ്യത്തില്‍ അഭിനയിച്ച ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി ഹൃദയസ്തംഭനം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതാണ്. ഹൃദയാരോഗ്യത്തിന് ഉത്തമമമായ എണ്ണ എന്ന പരസ്യ അവകാശവാദമാണ് പരസ്യ അഭിനേതാവിന്റെ ആശുപത്രി വാസത്തോടെ തകര്‍ന്നത്. പരസ്യ മോഡലുകളുടെ അവകാശവാദങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഇനിയെങ്കിലും ഉണരുമോ?

Back to Top