താഹയ്ക്ക് കിട്ടാത്ത രാജ്യതാത്പര്യത്തിന്റെ ജാമ്യം
പ്രമോദ് പുഴങ്കര, ട്രൂകോപ്പിതിങ്ക്
എത്ര ലാഘവത്തോടെയാണ് മനുഷ്യരുടെ മൗലികാവകാശങ്ങളെ നിഷേധിക്കുന്ന വിധിന്യായങ്ങള്‍ എഴുതിയുണ്ടാക്കുന്നത് എന്നതുകൂടി ഈ വിധി കാണിക്കുന്നുണ്ട്. പ്രതികള്‍ എല്ലാ കാര്യങ്ങളും വളരെ രഹസ്യമായാണ് ചെയ്തത് എന്നതിന്റെ തെളിവായി അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല എന്നും അത് പിന്നീട് വീട്ടില്‍ നിന്ന് പിടിച്ചെടുക്കുകയാണ് ചെയ്തത് എന്നുമുള്ള ചകഅ വാദം കോടതി ആവര്‍ത്തിക്കുന്നു. മൊബൈല്‍ ഫോണ്‍ കയ്യില്‍ കൊണ്ട് നടക്കാത്തത് മാവോവാദികളുടെ ലക്ഷണമായി കണക്കാക്കുന്ന നിയമവ്യവസ്ഥ തീര്‍ച്ചയായും മുന്‍വിധിയുടെ അങ്ങേയറ്റത്താണ്.