സൈനിക നടപടി രഹസ്യം ചോര്‍ത്തിക്കിട്ടിയത് കച്ചവടം ചെയ്താല്‍
കെ ജെ ജേക്കബ്
സൈനിക നടപടി രഹസ്യം ചോര്‍ത്തിക്കിട്ടിയത് കച്ചവടം ചെയ്താല്‍ ഈ നാട്ടില്‍ രാജ്യദ്രോഹക്കുറ്റമില്ല. കേസുപോലുമില്ല. പണിയെടുത്തതിന് കാശ് ചോദിച്ചാല്‍ ഭീഷണിപ്പെടുത്തുന്നത് തെറ്റല്ല, ആത്മഹത്യയിലേക്കു തള്ളി വിട്ടാല്‍ ആത്മഹത്യ കുറിപ്പില്‍ പേരുണ്ടെങ്കിലും ജാമ്യഹര്ജിയില്‍ ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും; അവിടെ കിട്ടിയില്ലെങ്കില്‍ എക്‌സ്പ്രസ് വേഗതയില്‍ സുപ്രീം കോടതി പരിഗണിക്കും. വിടുവായന്റെ കാര്യത്തില്‍ ആകുമ്പോള്‍ പൗരസ്വാതന്ത്ര്യത്തിന് അതിരുകളില്ല എന്ന് പരമോന്നത കോടതി ഉറപ്പിച്ചു പറയുകയും ചെയ്യും. പക്ഷെ ഒരു കമന്റ് പറഞ്ഞു എന്ന പേരില്‍ മുനവ്വര്‍ ഫാറൂഖി എന്ന കൊമേഡിയന്‍ ഒരു മാസത്തോളമായി ജയിലിലാണ്; അപ്പോപ്പിന്നെ തരൂരും വിനോദും സര്‌ദേശായിയ്ക്കുമെല്ലാം കിട്ടാന്‍ പോകുന്ന നീതിയുടെ രൂപം ഏകദേശം ഊഹിക്കാവുന്നതാണ്.