ഗര്‍ഭപാത്രത്തിന്റെ സ്നേഹം വാടക നിയമം
ഖദീജ മുംതാസ്, ട്രൂ കോപ്പി തിങ്ക്
ഒരു ഗര്‍ഭ വാഹക മാത്രമായിരിക്കാന്‍ ഒരു സാധാരണ സ്ത്രീക്ക് എങ്ങനെയാവും? അണ്ഡവും പുരുഷബീജവും അന്യമായാലും ഒമ്പതു മാസം കൊണ്ട് തന്റെ ‘രക്തവും മാംസവുമായ’ കുഞ്ഞിനെ, പ്രസവമെന്ന കാല്‍പ്പനിക പരിവേഷമുള്ള അനുഭവത്തിലൂടെ കടന്നുപോയ ഒരു വീട്ടമ്മ (അവള്‍ വിവാഹിതയും നേരത്തേ അമ്മയും കൂടി ആയിരിക്കണമെന്നാണല്ലോ നിബന്ധന!) എങ്ങനെയാണ് തനിക്ക് നേരിട്ടറിയാവുന്ന, വിളിപ്പുറത്തുള്ള ഒരുവള്‍ക്കായി കൈമാറാനാവുക! ആ കുഞ്ഞിന്റെ പുറകേ അവളുടെ ഉത്ക്കണ്ഠകളും സ്നേഹവും അവകാശബോധവും ഒക്കെ സഞ്ചരിച്ചു കൂടേ? അത് കുഞ്ഞിന്റെ മാതാപിതാക്കളുടെ ദാമ്പത്യത്തെ മാത്രമല്ല, ഗര്‍ഭവാഹകയായിരുന്നവളുടെ കുടുംബ ജീവിതത്തെക്കൂടി ബാധിക്കാനുള്ള സാധ്യതയില്ലേ?