26 Thursday
June 2025
2025 June 26
1447 Mouharrem 0

നിങ്ങള്‍ ഒന്നിച്ചുനില്‍ക്കുക ഭിന്നിക്കരുത്

സലീം കോഴിക്കോട്

സിന്‍ജിയങ്ങിലെ ഉയ്ഗൂര്‍ മുസ്ലിംകളെ ചൈന വംശഹത്യ നടത്തുന്നതായി അമേരിക്കയും ബ്രിട്ടനും കണ്ടെത്തിയിരിക്കുന്നു. അവരുമായുള്ള വ്യാപാരബന്ധം പോലും വേണ്ട എന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഉയ്ഗൂര്‍ മുസ്ലിംകളുടെ അവസ്ഥ അറിയാന്‍ നമ്മുടെ മുസ്ലിം ലോകസംഘടനകള്‍ എന്ത് നടപടിയാണ് എടുത്തിട്ടുള്ളത്? നിങ്ങള്‍ ഒന്നിച്ചു നില്‍ക്കുക, ഭിന്നിക്കരുത് എന്ന ഖുര്‍ആന്‍ വചനം സമുദായശാക്തീകരണത്തിന് അല്ലാഹു പകര്‍ന്നുനല്‍കുന്ന ഏറ്റവും വലിയ സമവാക്യമാണ്. ഈ രീതി പിന്‍പറ്റിയവരായിരുന്നു നബി(സ)യും പിന്‍തുടര്‍ന്നുവന്ന ഖലീഫമാരും. അതുകൊണ്ടുതന്നെ ലോകശക്തിയാകാന്‍ അവര്‍ക്കു കഴിഞ്ഞു. കേവലം സൈന്യ ബലം മാത്രമല്ല, ലോകത്ത് സത്യവും ധര്‍മവും പൂത്തുലഞ്ഞു നില്‍ക്കാന്‍ അതുവഴി അവര്‍ക്കു സാധിച്ചു. ഭൂമിയില്‍ ഞാനൊരു ഖലീഫയെ നിയമിക്കുന്നു എന്ന് അല്ലാഹു മലക്കുകളോട് പറഞ്ഞതിന്റെ പൊരുള്‍ അഥവാ ഉദ്ദേശ്യം ഈയൊരു ഉയര്‍ന്ന സാംസ്‌കാരിക മൂല്യം ലോകത്ത് നിലനിര്‍ത്തുക എന്നുള്ളതാണ്. ഇതിനായി മുസ്ലിംകള്‍ ഒന്നിക്കാതിരിക്കുന്നിടത്തോളം കാലം ലോകം ജീര്‍ണതയിലേക്ക് പോയിക്കൊണ്ടിരിക്കുക തന്നെ ചെയ്യും.

Back to Top