28 Thursday
March 2024
2024 March 28
1445 Ramadân 18

കശ്മീരില്‍ പറഞ്ഞതും പറയാത്തതും

അബ്ദുല്‍ഗഫൂര്‍

കല ആശയ പ്രചാരണത്തിനുള്ള ഏറ്റവും മികച്ച മാധ്യമങ്ങളിലൊന്നാണ്. മൂല്യവത്തായ ഒട്ടനവധി സന്ദേശങ്ങളും കാഴ്ചപ്പാടുകളും കലയിലൂടെ സംവദിക്കപ്പെടാറുണ്ട്. എന്നാല്‍, സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കല്‍ ലക്ഷ്യമിട്ടും ചിലതൊക്കെ പുറത്തുവരാറുണ്ട്. അതില്‍ ഏറ്റവും പുതിയതാണ് ദ കശ്മീര്‍ ഫയല്‍സ് എന്ന സിനിമ. കശ്മീര്‍ പണ്ഡിറ്റുകള്‍ നാടുവിട്ടോടിയ സാഹചര്യം ആസ്പദമാക്കിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, പെരുപ്പിച്ച കണക്കുകളും തെറ്റായ വിവരങ്ങളും തിക്കിക്കൊള്ളിച്ച് ഒരു പ്രത്യേക സമുദായത്തെ ശത്രുപക്ഷത്ത് നിര്‍ത്തിയാണ് ഈ സിനിമ തയ്യാറാക്കിയത്.
കാശ്മീരി പണ്ഡിറ്റുകളുടെ പലായനവും 90-കളുടെ ആദ്യത്തില്‍ നടന്ന അക്രമങ്ങളും ചരിത്രസത്യമാണ്. പക്ഷെ, ആ സംഭവങ്ങള്‍ നടക്കുമ്പോള്‍ യൂണിയന്‍ ഗവണ്‍മെന്റ് ഭരിച്ചിരുന്നത് ബി ജെ പി പിന്തുണയോടെ വി പി സിംഗ് ആയിരുന്നു. പിന്നീട് വി പി സിങ്ങിന് കൊടുത്ത പിന്തുണ ബി ജെ പി പിന്‍വലിച്ചത് കാശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ടായിരുന്നില്ല, അദ്വാനിയുടെ രഥയാത്ര തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു എന്നതാണ് കൗതുകകരം. ചരിത്രത്തില്‍ ഇന്നുവരെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനം രാഷ്ട്രീയ ആയുധം എന്നതിലുപരി മനുഷ്യാവകാശ പ്രശ്നമായി ബി ജെ പി കണ്ടിട്ടില്ല, പരിഗണിച്ചിട്ടുമില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x