കരുതിക്കൊള്‍ക
എം ടി മനാഫ്
കാഞ്ചി വലിച്ചും
മിസൈലുകള്‍ തൊടുത്തും
ബോംബുകള്‍ വര്‍ഷിച്ചും
പൈതങ്ങളെയും മാതാക്കളെയും
കൊന്നു കൊന്നു തിന്നുന്ന
ചുടു രക്തത്തില്‍ കൈമുക്കി
ഇനിയും ആര്‍പ്പുവിളിക്കുന്ന,
കുടിലും കുടുംബവും
ബോംബിട്ടു തകര്‍ക്കുന്ന,
കുടല്‍മാലകള്‍ ഉടയാടയാക്കുന്ന
നെറികെട്ട നരാധമരേ…
പരകോടി ഹൃത്തടങ്ങളില്‍
ഉരുണ്ടുകൂടി വമിക്കുന്ന
ചുടുനിശ്വാസം നിങ്ങള്‍
നല്ലപോലെ കരുതിക്കൊള്‍ക.
അഴുകിയ നിന്റെ മനസ്സിലും
ദുഷ്‌ചെയ്തിയുടെ ദുര്‍ഗന്ധമുള്ള
നിന്റെ കീറക്കോട്ടിലും
പുഴുവരിക്കാന്‍ നേരമായി.
വസൂരിക്കലയുള്ള
കൊഞ്ഞനം കുത്തുന്ന
നിന്റെ മുഖത്തേക്ക്
കാര്‍ക്കിച്ച് കാര്‍ക്കിച്ച്
തുപ്പുന്നു ഞങ്ങള്‍ !