22 Sunday
December 2024
2024 December 22
1446 Joumada II 20

കാര്‍ഷിക വിഭവങ്ങള്‍ വിതരണം ചെയ്തു

കൊടുവള്ളി ഈസ്റ്റിലെ മലയോര പ്രദേശങ്ങളില്‍ നിന്നും യൂണിറ്റി വളണ്ടിയര്‍മാര്‍ ശേഖരിച്ച കാര്‍ഷിക വിഭവങ്ങള്‍ വിതരണത്തിന് കൊണ്ടുപോകുന്നു


കൊടുള്ളി: തീരദേശ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് കപ്പ, ചക്ക, തേങ്ങ തുടങ്ങിയ കാര്‍ഷികവിഭവങ്ങള്‍ വിതരണം ചെയ്തു. കല്ലുരുട്ടി, മലോറം, ഓമശേരി, പുത്തൂര്‍, കരുവന്‍പൊയില്‍ തുടങ്ങിയ മലയോര പ്രദേശങ്ങളില്‍ നിന്നും കൊടുവള്ളി ഈസ്റ്റ് ഐ എസ് എം യൂണിറ്റി വളണ്ടിയര്‍മാരാണ് കര്‍ഷകരില്‍ നിന്നും സൗജന്യമായും ന്യായവിലക്കും വിഭവങ്ങള്‍ ശേഖരിച്ചത്. കര്‍ഷകര്‍ക്കും കോവിഡ് കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ആശ്വാസകരമായ പ്രവര്‍ത്തനമാണ് വളണ്ടിയര്‍മാര്‍ നിര്‍വഹിച്ചത്. കോഴിക്കോട് നല്ലളം തീരദേശ മേഖലകളിലും വിവിധ കോളനികളിലും കോഴിക്കോട് സിറ്റി യൂണിറ്റി വളണ്ടിയര്‍മാരാണ് വിതരണം പൂര്‍ത്തിയാക്കിയത്. ഐ പി ഉമര്‍ കല്ലുരുട്ടി, ശബീര്‍, റഫീഖ് ഓമശേരി, ശരീഫ് കെ കെ, റസാഖ് മലോറം, മുഹമ്മദ്, പി വി, ശംസുദ്ദീന്‍, സാലിം വി, അബൂബക്കര്‍ പി നേതൃത്വം നല്‍കി.

Back to Top