23 Thursday
October 2025
2025 October 23
1447 Joumada I 1

‘കര്‍ഷകര്‍ക്കൊരു കൈത്താങ്ങ്, അഗതികള്‍ക്ക് ആഹാരം പദ്ധതി’ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ രണ്ടര ടണ്‍ കപ്പ വിതരണം ചെയ്തു

ഐ എസ് എം കോഴിക്കോട് സിറ്റി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ ‘കര്‍ഷകര്‍ക്കൊരു കൈത്താങ്ങ്, അഗതികള്‍ക്ക് ആഹാരം’ പദ്ധതിയുടെ ഭാഗമായി സൗജന്യ കപ്പ കിറ്റുകള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് വിതരണം ചെയ്യുന്നു.


കോഴിക്കോട്: ഐ എസ് എം സിറ്റി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ ‘കര്‍ഷകര്‍ക്കൊരു കൈത്താങ്ങ്, അഗതികള്‍ക്ക് ആഹാരം’ പദ്ധതിയുടെ ഭാഗമായി കപ്പ കിറ്റുകള്‍ വിതരണം ചെയ്തു. വിളവുകള്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുന്ന കര്‍ഷകരെ സഹായിക്കാനായി, അവരുടെ കപ്പ വില കൊടുത്തു വാങ്ങി പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം നടത്തുന്ന പദ്ധതിയാണിത്. വാട്‌സാപ്പ് സന്ദേശത്തിലൂടെ കര്‍ഷകരുടെ വിഷമാവസ്ഥ മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഐ എസ് എം ഇത്തരമൊരു പദ്ധതി ഏറ്റെടുത്തത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഷ്ടപ്പെടുന്ന കര്‍ഷകരെ ചേര്‍ത്തുപിടിക്കാന്‍ ഐ എസ് എം പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. ഭാരവാഹികളായ മനാഫ് ഇടിയങ്ങര, സക്കീര്‍ വെള്ളയില്‍, സര്‍ഫറാസ് പള്ളിക്കണ്ടി, നിഷാം പുതിയകടവ്, മൂമിന്‍ മുഖദാര്‍, ജാസിര്‍, ഫവാസ് തുടങ്ങിയവര്‍ പങ്കെടുത്തു. 2.5 ടണ്‍ കപ്പ മണ്ഡലത്തിലെ തീരപ്രദേശം അടക്കമുള്ള സ്ഥലങ്ങളില്‍ വിതരണം ചെയ്തു.

Back to Top