കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം
പാലത്ത്: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നിലപാടിനെതിരെ കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐ എസ് എം കമ്മിറ്റി പാലത്ത് ബസാറില്‍ പ്രകടനവും യുവജന സംഗമവും സംഘടിപ്പിച്ചു. ചേളന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷിര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി എം ചന്തുക്കുട്ടി, എന്‍ ഫാസില്‍, ജൗഹര്‍ പൂമംഗലം, ആശിഖ് ചെലവൂര്‍, റാഫി കുന്നുംപുറം, നബീല്‍ പാലത്ത്, മുര്‍ശിദ് പാലത്ത്, വി എം മിര്‍ഷാദ്, ആരിഫ് പ്രസംഗിച്ചു.