21 Tuesday
October 2025
2025 October 21
1447 Rabie Al-Âkher 28

കര്‍ഷക സമരവും സര്‍ക്കാര്‍ നിലപാടും

അബ്ദുല്ല ബാസിത്‌

ഒരിടവേളക്കു ശേഷം രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. പ്രക്ഷോഭം പ്രഖ്യാപിച്ചപ്പോള്‍ തന്നെ അതിനെ എതിരിടാന്‍ ആര്‍ എസ് എസ് അനുകൂലികളുടെ ഒരു പ്രക്ഷോഭം നേരത്തെ തന്നെ സംഘടിപ്പിക്കപ്പെട്ടു. എന്നാല്‍, ബി ജെ പിക്കത് വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെയായി. ആദ്യത്തെ പ്രക്ഷോഭത്തെ ശത്രുസൈന്യത്തെ എതിരിടും വിധമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരിട്ടത്. ഇതോടെ സര്‍ക്കാര്‍ ശത്രുപക്ഷത്തു തന്നെയാണെന്ന് കര്‍ഷകര്‍ക്ക് ഉറപ്പിക്കാനായി. കര്‍ഷകരെയും തൊഴിലാളികളെയും ബാധിക്കുന്ന വിഷയങ്ങള്‍ മാത്രമല്ല സമരത്തിന് ആധാരമായി ഉന്നയിക്കുന്നത്. വന്‍കിട കുത്തകകളും ഭൂപ്രഭുക്കളും ഒഴികെയുള്ള മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ദുരിതം സമ്മാനിക്കുന്ന നയങ്ങള്‍ക്കെതിരെയാണ് പോരാട്ടം. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ജനതയില്‍ മഹാഭൂരിപക്ഷത്തെയും ഈ പ്രക്ഷോഭത്തില്‍ അണിനിരത്താനാവണം. സ്വന്തം പിള്ളാരെ മറ്റുള്ളവരില്‍ നിന്ന് ഇന്‍സുലേറ്റ് ചെയ്ത് കൂടെ നിര്‍ത്താനുള്ള സംഘപരിവാറിന്റെ പൊയ്‌വെടിയും പാഴായിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിലാണ് എല്ലാ ആയാറാമുമാരെയും ഗയാറാമുമാരെയും കാശ് കൊടുത്ത് വശത്താക്കി ഭരണം നിലനിര്‍ത്താന്‍ ബി ജെ പി ശ്രമിക്കുന്നത്.

Back to Top