24 Sunday
August 2025
2025 August 24
1447 Rabie Al-Awwal 0

കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവും ധര്‍ണയും

കര്‍ഷക പ്രക്ഷോഭത്തിന്
ഐക്യദാര്‍ഢ്യവും ധര്‍ണയും

കാവനൂര്‍: പഞ്ചായത്ത് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കമ്മിറ്റി കര്‍ഷക പ്രക്ഷോഭ ഐക്യദാര്‍ഢ്യ സംഗമവും ധര്‍ണയും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഡോ. മൊയ്തീന്‍കുട്ടി മഠത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ടി അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് ദിവ്യ രതീഷ്, വാര്‍ഡ് മെമ്പര്‍ വി രാമചന്ദ്രന്‍, എം മുജീബുറഹ്മാന്‍, കെ അബ്ദുല്‍ഗഫൂര്‍ പ്രസംഗിച്ചു. ധര്‍ണക്ക് കെ കെ മുഹമ്മദലി ഹാജി, കെ ജഹ്ഫര്‍ സ്വലാഹി, ലബീബ് കൊട്ടക്കോട്ടില്‍, കെ പി ജഹ്ഫറലി നേതൃത്വം നല്‍കി.

Back to Top