5 Thursday
December 2024
2024 December 5
1446 Joumada II 3

കര്‍ഷക പ്രക്ഷോഭത്തെ ചോരയില്‍ മുക്കി തകര്‍ക്കാമെന്നത് വ്യാമോഹം

കോഴിക്കോട്: രാജ്യത്തെ കര്‍ഷകരുടെ ന്യായമായ അവകാശസമരത്തെ ചോരയില്‍ മുക്കി തകര്‍ക്കാമെന്നത് മോദി സര്‍ക്കാറിന്റെ വ്യാമോഹം മാത്രമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. കര്‍ഷകപ്പോരാളികളുടെ ധീര രക്തസാക്ഷിത്വത്തില്‍ മോദി സര്‍ക്കാര്‍ ക്ഷാരമാകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീരെഴുതിക്കൊടുത്ത് കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും വഴിയാധാരമാക്കുന്ന കര്‍ഷക വിരുദ്ധ ബില്ല് പിന്‍വലിക്കാനുള്ള കര്‍ഷക പ്രക്ഷോഭത്തെ രാജ്യത്തെ പൗരന്‍മാര്‍ ഒന്നടങ്കം പിന്തുണക്കണം.
കര്‍ഷക പോരാളികളെ കൂട്ടക്കൊല ചെയ്ത നരാധന്മാര്‍ക്ക് ഒത്താശ ചെയ്യുന്ന യു പി സര്‍ക്കാറിന്റെ ക്രൂരമായ നടപടിക്കെതിരെ പ്രതിഷേധിക്കുന്ന ദേശീയ നേതാക്കളെ തുറങ്കിലടക്കുന്ന ഫാസിസ്റ്റ് നടപടിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ ജലീല്‍, പ്രൊഫ. കെ പി സകരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, പി പി ഖാലിദ്, കെ പി അബ്ദുറഹ്മാന്‍, ഡോ. ഐ പി അബ്ദുസ്സലാം, ബി പി എ ഗഫൂര്‍, സുഹൈല്‍ സാബിര്‍, അബ്ദുസ്സലാം പുത്തൂര്‍, യൂനുസ് നരിക്കുനി, ജസീം സാജിദ്, റുക്‌സാന വാഴക്കാട്, കെ. ജുവൈരിയ, ഐ വി. ജലീല്‍ പ്രസംഗിച്ചു.

Back to Top