കണ്ണൂര്‍ ജില്ലാ പ്രബോധക ശില്‍പശാല

കണ്ണൂര്‍: മുസ്‌ലിം സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കണമെന്ന് വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമായി നിയമമുള്ളത് കണ്ടില്ലെന്ന് നടിക്കുന്നവരാണ് ശിരോവസ്ത്രത്തിനെതിരെ സംസാരിക്കുന്നതെന്നും ഇവര്‍ മതത്തെയും മതവിശ്വാസിക്ക് ഇന്ത്യന്‍ ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങളെയും ഒരേ സമയം നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രബോധക ശില്‍പശാല അഭിപ്രായപ്പെട്ടു. ശില്‍പശാല സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ്, അബ്ദുസ്സലാം മുട്ടില്‍, റമീസ് പാറാല്‍, ഡോ. അബ്ദുല്‍ജലീല്‍ ഒതായി, റാഫി പേരാമ്പ്ര, ഫാത്തിമ സുഹാദ, ഷാന ഏഴോം, ബാസിത്ത് തളിപ്പറമ്പ, പി വി അബ്ദുസ്സത്താര്‍ ഫാറൂഖി, അബ്ദുല്‍ ജബ്ബാര്‍ മൗലവി പൂതപ്പാറ, ശരീഫ് മൗലവി എടക്കാട്, കെ സുഹാന പ്രസംഗിച്ചു.
