വിദ്യാഭ്യാസത്തില്‍ സ്ത്രീ പുരുഷ സന്തുലിതത്വമുണ്ടാകണം: കെ എം ഷാജി
കണ്ണൂര്‍: ‘ധാര്‍മിക കുടുംബം സുരക്ഷിത സമൂഹം’ പ്രമേയത്തില്‍ ഐ എസ് എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇസ്‌ലാഹി കുടുംബസംഗമം കെ എം ഷാജി എം എല്‍ എ ഉദ്ഘാടനം ചെയ്തു. വര്‍ധിച്ചു വരുന്ന വിവാഹമോചനങ്ങളുടെയും ദാമ്പത്യ പ്രശ്‌നങ്ങളുടെയും പ്രധാന കാരണങ്ങള്‍ വിദ്യാഭ്യാസ രംഗത്തുള്ള സ്ത്രീ പുരുഷ സന്തുലിതത്വമില്ലായ്മയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം സംസ്‌ക്കാരവും സ്വായത്തമാകുമ്പോഴാണ് വിദ്യാഭ്യാസം സമൂഹത്തിന് ഉപകരിക്കുകയെന്നും വിദ്യാഭ്യാസത്തില്‍ സ്ത്രീ പുരുഷ സന്തുലിതത്വം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു. ഐ എസ് എം ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര അധ്യക്ഷത വഹിച്ചു. മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, എം എസ് എം ബാലവേദി മഴവില്ല് ചിത്രരചനാ മത്സരം, കാലിഗ്രാഫി മല്‍സരം, ക്വിസ് ബസ് മല്‍സരം തുടങ്ങിയവയില്‍ വിജയികളായവര്‍ക്ക് കെ എം ഷാജി എം എല്‍ എയും പ്രഫ. ശംസുദ്ദീന്‍ പാലക്കോടും അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, സെക്രട്ടറിമാരായ അഹമ്മദ് കുട്ടി മദനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ എല്‍ പി ഹാരിസ്, പ്രഫ. ഇസ്മയില്‍ കരിയാട്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ജലീല്‍ മദനി, ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് റാഫി, നൗഷാദ് ഫാറൂഖി, എം എസ് എം സംസ്ഥാന സെക്രട്ടറി ജസീന്‍ നജീബ്, എം ജി എം ജില്ലാ സെക്രട്ടറി സി ടി ആയിഷ ടീച്ചര്‍, വൈസ് പ്രസിഡന്റ് കെ പി ഹസീന, എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് ജില്ലാ പ്രസിഡന്റ് സുഹാന ഉമര്‍, ജസീല്‍ പൂതപ്പാറ, യാസര്‍ ബാണോത്ത്, പി വി റബീഹ്, ഫാത്തിമ ഫുഹാദ, ജൗഹര്‍ ചാലക്കര, റസല്‍ കക്കാട് പ്രസംഗിച്ചു.