എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠന സൗകര്യമൊരുക്കണം
കണ്ണൂര്‍: ജില്ലയില്‍ ആവശ്യമായ പ്ലസ്‌വണ്‍, ബിരുദ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. എസ് എസ് എല്‍ സിക്ക് സമ്പൂര്‍ണ എപ്ലസ് നേടിയവര്‍ക്ക് പോലും ഇഷ്ട വിദ്യാലയങ്ങളില്‍ ഇഷ്ട വിഷയം ലഭിക്കാത്ത സാഹചര്യമാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ 4670 പേര്‍ക്ക് ഉപരി പഠനത്തിന്ന് സൗകര്യമില്ല. സി ബി എസ് ഇ കൂടിയാകുമ്പോള്‍ ഇത് ഇരട്ടിയാകും. ഇതുപോലെ തന്നെയാണ് ബിരുദ പ്രവേശനത്തിന്റെ കാര്യവും. 4069 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് പോലും പഠിക്കാനുള്ള ബിരുദ സീറ്റുകള്‍ ജില്ലയിലില്ല. ഈ സാഹചര്യത്തില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ട്രഷറര്‍ ടി മുഹമ്മദ് നജീബ്, റമീസ് പാറാല്‍, റാഫി പേരാമ്പ്ര, സുഹാന ഇരിക്കൂര്‍, അതാവുല്ല ഇരിക്കൂര്‍, ഉമ്മര്‍ എടപ്പാറ, പി ടി പി മുസ്തഫ, അഷ്‌റഫ് മമ്പറം, റബീഹ് മാട്ടൂല്‍, ടി കെ സി അഹമ്മദ്, വി വി മഹമൂദ് മാട്ടൂല്‍ പ്രസംഗിച്ചു.