നല്ല വിദ്യാഭ്യാസത്തോടൊപ്പം മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം – ഹൈസെക് സമ്മേളനം
കണ്ണൂര്‍: നല്ല വിദ്യാഭ്യാസം നല്ല ജീവിതത്തിലേക്ക് നയിക്കുമെന്നും നല്ല ജീവിതവും നല്ല ജോലിയും ലക്ഷ്യമാക്കുന്നതോടൊപ്പം മൂല്യങ്ങള്‍ ജീവിതത്തില്‍ കാത്തുസൂക്ഷിക്കണമെന്നും ക ണ്ണൂര്‍ ജില്ലാ എം എസ് എം സംഘടിപ്പിച്ച ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം -ഹൈസെക് ആവശ്യപ്പെട്ടു. പുതിയ കാലം സാങ്കേതിക വിദ്യയുടേതാണ്. പുതുതലമുറ ഇത് മൂല്യവത്തായ വഴിയിലൂടെ ഉപയോഗപ്പെടുത്തണം. ഇത്തരം അജണ്ടകള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തകര്‍ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ വി സുമേഷ് എം എല്‍ എ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡന്റ് ഫായിസ് കരിയാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്‍ ബാസിത് തളിപ്പറമ്പ, കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്‍ ജലീല്‍ ഒതായി, ഐ എസ് എം ജില്ലാ പ്രസിഡന്റ് സഹദ് ഇരിക്കൂര്‍, എം ജി എം ജില്ലാ സെക്രട്ടറി ടി പി റുസീന, ഐ ജി എം ജില്ലാ സെക്രട്ടറി ഷാന ഏഴോം, ഷാലിമ മുജീബ് പ്രസംഗിച്ചു. ഫൈസല്‍ നന്മണ്ട, ഫിറോസ് കൊച്ചി, സി ടി ആയിഷ, സി പി അബ്ദുസമദ്, സാബിറ ചര്‍ച്ചമ്പലപ്പള്ളി ക്ലാസ്സെടുത്തു. സമാപന സമ്മേളനം എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് ഉദ്ഘാടനംചെയ്തു. ജന. സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി, ട്രഷറര്‍ ജസീന്‍ നജീബ്, കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി, റാഫി പേരാമ്പ്ര, ശബീബ് വളപട്ടണം, റാഹിദ് മാട്ടൂല്‍, അജ്ഫാന്‍ അറഫാത്ത്, ഫര്‍ഹാന്‍ മാഹി, ഷിസിന്‍ ചിറക്കല്‍, ഫിദ ഫാത്തിമ കരിയാട് പ്രസംഗിച്ചു.