5 Friday
December 2025
2025 December 5
1447 Joumada II 14

കണ്ണൂര്‍ ജില്ലയില്‍ നേതൃശില്‍പശാല


കണ്ണൂര്‍: വിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പടെയുള്ള വേദഗ്രന്ഥങ്ങള്‍ മാനവിക ബോധമാണ് പ്രചരിപ്പിക്കുന്നതെന്ന് മുജാഹിദ് സമ്മേളന മുന്നൊരുക്കത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച ജില്ലാ നേതൃശില്‍പശാല അഭിപ്രയാപ്പെട്ടു. മാനവിക ബോധം സ്‌നേഹം വളര്‍ത്തുമെന്നും മനുഷ്യര്‍ക്കിടയില്‍ ഇക്കാലത്ത് സ്‌നേഹവും സൗഹാര്‍ദവും വളര്‍ത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും ശില്‍പശാല അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ഉപാധ്യക്ഷന്‍ ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. വീടുകള്‍ കേന്ദ്രീകരിച്ച് സൗഹൃദമുറ്റം ഗൃഹാങ്കണ സംഗമം, പഠനക്യാമ്പുകള്‍, വ്യക്തി സമ്പര്‍ക്കങ്ങള്‍, ലഘുലേഖ വിതരണം, കാമ്പസ് ഡയലോഗ്, സെമിനാറുകള്‍ എന്നിവ നടത്താന്‍ പദ്ധതിയൊരുക്കി.
സംസ്ഥാന സെക്രട്ടറിമാരായ എന്‍ എം അബ്ദുല്‍ജലീല്‍, ഫൈസല്‍ നന്മണ്ട, കെ എല്‍ പി ഹാരിസ്, ഡോ. ഇസ്മയില്‍ കരിയാട്, ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്‍ജലീല്‍ ഒതായി, ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, എം ജി എം ജന. സെക്രട്ടറി സി ടി ആയിഷ, എം എസ് എം ട്രഷറര്‍ ജസീന്‍ നജീബ്, എം ജി എം ജില്ലാ സെക്രട്ടറി കെ പി ഹസീന, ട്രഷറര്‍ മറിയം അന്‍വാരിയ്യ, ഐ ജി എം ജില്ലാ പ്രസിഡന്റ് ഫാത്തിമ സുആദ, സെക്രട്ടറി ഷാന ഏഴോം, എം എസ് എം സെക്രട്ടറി വി പി ഷിസിന്‍, ജൗഹര്‍ ചാലക്കര, പി ടി പി മുസ്തഫ പ്രസംഗിച്ചു.

Back to Top