മതേതര ഇന്ത്യക്കായി സംഘടനകള്‍ ഒന്നിക്കണം: കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍
കണ്ണൂര്‍: ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ഭിന്നിപ്പിക്കാതെ മതേതര ഇന്ത്യക്കായി സംഘടനകള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു. സംഘ് പരിവാര്‍ ഫാസിസത്തിന്നെതിരെ മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ ബാധ്യതപ്പെട്ട സംഘടനകള്‍ ആശയസംവാദങ്ങള്‍ക്കപ്പുറം പരസ്പര പോര്‍വിളികള്‍ നടത്തുന്നത് ആശാവഹമല്ലെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി മുഹമ്മദ് നജീബ്, സെക്രട്ടറി ഡോ. അബ്ദുല്‍ജലീല്‍ ഒതായി, ട്രഷറര്‍ സി എ അബൂബക്കര്‍, പി വി അബ്ദുസ്സത്താര്‍ ഫാറൂഖി, കെ സൈദ്, അശ്റഫ് മമ്പറം, അതാവുല്ല ഇരിക്കൂര്‍, സഹദ് ഇരിക്കൂര്‍, ഷസിന്‍ വളപട്ടണം, അബ്ദുല്ലത്തീഫ് കതിരൂര്‍, സാദിഖ് മാട്ടൂല്‍, സലാം ഇരിക്കൂര്‍, സല്‍ജബീല്‍ തളിപ്പറമ്പ, എസ് നൗഷാദ്, നാസര്‍ ധര്‍മടം, മശ്ഹൂദ് തലശ്ശേരി, സി കെ മുഹമ്മദ്, സാജിം ചമ്പാട്, മന്‍സൂര്‍ വളപട്ടണം പ്രസംഗിച്ചു.