സംസ്ഥാന കാമ്പയിന്‍: കണ്ണൂരില്‍ 10000 കുടുംബങ്ങളില്‍ സന്ദേശമെത്തിക്കും
കണ്ണൂര്‍: ‘കരുത്താണ് ആദര്‍ശം കരുതലാണ് കുടുംബം’ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന കാമ്പയിന്റെ സന്ദേശം ജില്ലയില്‍ പതിനായിരം കുടുംബങ്ങളിലെത്തിക്കാന്‍ ജില്ലാ സംയുക്ത സെക്രട്ടറിയേറ്റ് പദ്ധതിയൊരുക്കി. വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണം, ലഘുലേഖ വിതരണം, കൂട്ടായ്മകള്‍, വനിതാ സംഗമങ്ങള്‍ എന്നിവ നടത്തും. യോഗത്തില്‍ കെ എന്‍ എം ജില്ലാ പ്രസിഡന്റ് സി സി ഷക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. അബ്ദുല്‍ ജലീല്‍ ഒതായി, ട്രഷറര്‍ സി എ അബൂബക്കര്‍, ടി മുഹമ്മദ് നജീബ്, പി വി അബ്ദുസ്സത്താര്‍ ഫാറൂഖി, റമീസ് പാറാല്‍, ടി കെ സി അഹമ്മദ്, ആര്‍ അബ്ദുല്‍ഖാദര്‍ സുല്ലമി, ജൗഹര്‍ ചാലക്കര, ഐ എസ് എം സംസ്ഥാന വൈ.പ്രസിഡന്റ് റാഫി പേരാമ്പ്ര, സഅദ് ഇരിക്കൂര്‍, ടി പി റുസീന, അബ്ദുല്‍ ബാസിത്ത്, ഷാന ഏഴോം, ടി പി നാസര്‍ ധര്‍മ്മടം, കെ വി അഷ്‌റഫ് മാട്ടൂല്‍, അത്താവുല്ല ഇരിക്കൂര്‍, ശബീര്‍ ധര്‍മ്മടം പ്രസംഗിച്ചു.
