28 Wednesday
January 2026
2026 January 28
1447 Chabân 9

കണ്ണില്‍ ചോരയില്ലാതെ ഭരണകൂടം

അനസ് കൊറ്റുമ്പ

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുടനീളം കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ പിഞ്ചു കുഞ്ഞിന്റെ മരുന്നിന് വേണ്ടി സഹായങ്ങള്‍ ചെയ്യുമ്പോഴും ഭരണകൂടം കണ്ണും ചിമ്മിയിട്ടാണ് ഉണ്ടായത്. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന രോഗത്തിന്റെ മരുന്നിന് 18 കോടി രൂപയാണ്. ഏറ്റവും വില കൂടിയ മരുന്നും ഇത് തന്നെയാണ്. ദയനീയമായ അവസ്ഥയെ കാണുക പോലും ചെയ്യാതെയാണ് ഭരണകൂടം ആ കുടുംബത്തോട് കാണിച്ച ക്രൂരത. ഈ മരുന്നിന്റെ 6 കോടിയും ഭരണകൂടത്തിന്റെ ജി എസ് ടി ആണെന്നാണ് കേട്ടറിഞ്ഞത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പോലും കയ്യിട്ട് വാരാന്‍ ഭരണ കൂടത്തിന് എങ്ങനെ സാധിക്കുന്നു. രാജ്യത്ത് സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച 800 ഓളം ആളുകളുണ്ട്, അതില്‍ 200 ഉം പിഞ്ചു കുട്ടികളാണ്. ഇവര്‍ക്ക് ആര്, എവിടുന്നാണ് മരുന്ന് ലഭിക്കാന്‍ സാധിക്കുക. സാധാരണക്കാരന് ഒരു കോടി എന്ന് പറയുമ്പോള്‍ തന്നെ അബോധാവസ്ഥ അനുഭവിക്കും. ഇവര്‍ക്കിടയില്‍ ഭരണകൂടം ജി എസ് ടി യിലൂടെ ക്രൂരത കാട്ടുന്നു. വെറും മരുന്നിന് 18 കോടി രൂപയാണെങ്കിലും അതില്‍ നിന്ന് എന്തിനാണ് സര്‍ക്കാര്‍ കയ്യിട്ട് വാരുന്നത്. ഇനിയും എത്രയോ ആളുകള്‍ ഈ അസുഖം ബാധിച്ച് കിടപ്പിലാണ്. മരുന്നിന്റെ വില കേള്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ഇതില്‍ ഭരണകൂടം ഇടപെട്ട് പരിഹാരം കാണണം.

Back to Top