കന്നങ്ങാടന്‍ അബ്ദുല്ല
അബ്ദുല്‍കരീം വല്ലാഞ്ചിറ
വണ്ടൂര്‍: തെക്കുംപുറം ജംഇയ്യത്തുസ്സലഫിയ്യ സെക്രട്ടറി കന്നങ്ങാടന്‍ അബ്ദു എന്ന മാനു (55) നിര്യാതനായി. ഹൃദയാഘാതം മൂലമായിരുന്നു മരണം. കെ എസ് എ മുത്തുകോയ തങ്ങള്‍ തെളിയിച്ച ആദര്‍ശ വീഥിയിലൂടെ പഠിച്ചും പ്രവര്‍ത്തിച്ചും വളര്‍ന്ന മാനു പിന്നീട് മഹല്ലിന്റ നേതൃപദവിയില്‍ എത്തിച്ചേരുകയായിരുന്നു. ആദര്‍ശ രംഗത്ത് നേരിട്ട എല്ലാ പ്രതിസന്ധികളിലും നേരിന്റെ ഭാഗത്ത് നിലയുറപ്പിച്ച മാനു മരണപ്പെടുന്നതിന്റെ മിനിറ്റുകള്‍ക്ക് മുമ്പു പോലും സംഘടനാ ദഅ്‌വ ഫണ്ട്, പാലിയറ്റിവ് ക്ലിനിക്ക് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. ശാരീരികമായ ആരോഗ്യ പ്രശ്‌നങ്ങള്‍ തന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായിരുന്നില്ല. അല്ലാഹു പരേതന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)