22 Wednesday
October 2025
2025 October 22
1447 Joumada I 0

മാരാന്റവിട കളത്തില്‍ കുഞ്ഞബ്ദുല്ല

മഹ്‌റൂഫ് കാട്ടില്‍


കണ്ണൂര്‍: കടവത്തൂര്‍ ശാഖാ കെ എന്‍ എം മുന്‍ പ്രസിഡന്റ് ഇരഞ്ഞീന്‍കീഴിലെ മാരാന്റവിട കളത്തില്‍ കുഞ്ഞബ്ദുല്ല (83) നിര്യാതനായി. പ്രദേശത്തെ ഇസ്‌ലാഹീ ചരിത്രത്തില്‍ വിസ്മരിക്കാന്‍ കഴിയാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. കടവത്തൂരില്‍ ആരംഭിച്ച മൈത്രി സ്‌പെഷ്യല്‍ സ്‌കൂള്‍, അല്‍ഫിത്‌റ, മൈത്രി മെഡിക്കല്‍ എയ്ഡ് സെന്റര്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്റര്‍, മൈത്രി ഹോളിഡേ മദ്‌റസ തുടങ്ങിയ സംരംഭങ്ങളുടെ സ്ഥാപകരില്‍ പ്രധാനിയായിരുന്നു. വീടിന് തൊട്ടടുത്ത രണ്ട് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പണ്ട് മുതലേ കുടിവെള്ളം നല്‍കാന്‍ വീട്ടിനു മുന്നില്‍ കോവണിപ്പടിയില്‍ വെള്ളം നിറച്ച പാത്രം വെക്കുമായിരുന്നു. സ്‌കൂളില്‍ കുടിവെള്ളം സുലഭമായി ലഭിക്കുന്നത് വരെ ഇത് തുടര്‍ന്നു. ഭാര്യ: നടമ്മല്‍ അലീമ. മക്കള്‍: മുഹമ്മദ് അഷ്‌റഫ്, മൂസ, റസിയ, യൂസഫ്, ആയിഷ, യൂനുസ്. സഹോദരങ്ങള്‍: പൊയില്‍ കെ മൊയ്തു ഹാജി, ആറ്റുപുറത്ത് കുഞ്ഞിപ്പാത്തു, പരേതരായ കളത്തില്‍ കുഞ്ഞമ്മദ് ഹാജി, മമ്മി ഹാജി, കുഞ്ഞിക്കലന്തന്‍. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ.

Back to Top