കളമശ്ശേരി സ്‌ഫോടനം അപലപനീയം സര്‍ക്കാര്‍ ജാഗ്രവത്താവണം – സി പി ഉമര്‍ സുല്ലമി

കോഴിക്കോട്: കളമശ്ശേരിയില്‍ യഹോവാ സാക്ഷികളുടെ പ്രാര്‍ഥനാ സദസ്സില്‍ നടന്ന സ്‌ഫോടനത്തെ കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി അപലപിച്ചു. സമൂഹത്തിന്റെ സ്വാസ്ഥ്യം തകര്‍ക്കാനും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണമാകും എന്നത് അതീവ ഗൗരവമായി കാണണം. തീവ്രവാദ ശക്തികളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
സ്‌ഫോടനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചേ മതിയാകൂ. കളമശ്ശേരി സ്‌ഫോടനത്തിന്റെ മറപിടിച്ച് സംസ്ഥാനത്തെ സാമുഹ്യാന്തരീക്ഷം കലുഷമാക്കാന്‍ വര്‍ഗീയ ശക്തികളും സാമൂഹ്യദ്രോഹികളും നടത്തിയ ശ്രമങ്ങളെ മാതൃകാപരമായ ശിക്ഷ നല്‍കി അടിച്ചമര്‍ ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. കേരളത്തിന്റെ സൈ്വര്യംതകര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ സമൂഹം മുന്നോട്ട് വരണമെന്നും സി പി ഉമര്‍ സുല്ലമി പ്രസ്താവനയില്‍ പറഞ്ഞു.
