കല സാമൂഹിക പരിവര്‍ത്തനത്തിനുള്ള ഉപാധിയാകണം: ആര്‍ട്ടിസം
കോഴിക്കോട്: സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള ശബ്ദമായ് കലകള്‍ മാറണമെന്ന് ആര്‍ട്ടിസം കോഴിക്കോട് സംഘടിപ്പിച്ച ഡോക്യുമെന്ററി ഫെസ്റ്റ് അഭിപ്രായപ്പെട്ടു. ഡോ. ഫുഖാര്‍ അലി ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസം കണ്‍വീനര്‍ ഷാനവാസ് പറവന്നൂര്‍ ആമുഖഭാഷണം നിര്‍വ്വഹിച്ചു. ഡോ. അന്‍വര്‍ സാദത്ത് ഉപഹാര സമര്‍പ്പണം നിര്‍വ്വഹിച്ചു. നൂല്, ഡല്‍ഹി റയട്ട് പ്രോഗ്രാം, മലാല വീപ്‌സ് കൊറോണ ഗോ, ദി മീറ്റ്, അബ്ദുറഹ്മാന്‍ അന്‍സാരി ഓര്‍മയുടെ ഇശലുകള്‍ എന്നീ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചു. സംവിധായകരായ മുബീനുല്‍ഹഖ് നദ്‌വി, സലീം ടി പെരിമ്പലം, സനീന്‍ ബിന്‍ നസ്‌റുല്ല, അബ്ദുല്‍ ജലീല്‍ പാലക്കാട് ചര്‍ച്ചയില്‍ പങ്കെടുത്തു. ജലീല്‍ വൈരംങ്കോട്, അബ്ദുസലാം മുട്ടില്‍, ജലീല്‍ മദനി വയനാട്, ഫിറോസ് കൊച്ചി, ജാബിര്‍ വാഴക്കാട് പ്രസംഗിച്ചു.