സംസ്ഥാന കലാസാഹിത്യ മത്സരങ്ങള്‍ സമാപിച്ചു
കോഴിക്കോട്: ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ പ്രമേയത്തില്‍ 2024 ഫെബ്രുവരി 15,16,17,18 തീയതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കലാസാഹിത്യവകുപ്പിന്റെ കീഴില്‍ സാഹിത്യമത്സരങ്ങള്‍ സംഘടിപ്പിച്ചു. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി പ്രസംഗം, ക്യാമ്പസ് ക്വിസ്, ഖുര്‍ആന്‍ പാരായണം, പേപ്പര്‍ പ്രസന്റേഷന്‍ എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ജില്ലാതല വിജയികളാണ് സംസ്ഥാന മത്സരത്തില്‍ പങ്കെടുത്തത്.
വിജയികള്‍ 1,2,3 സ്ഥാന ക്രമത്തില്‍: പ്രസംഗം (ജൂനിയര്‍ ആണ്‍): ആദില്‍ മുഹമ്മദ്, അമീര്‍ ഷാന്‍, മിയാസ്. പ്രസംഗം (ജൂനിയര്‍ പെണ്‍): മിന്‍ഹ ഫാത്തിമ, ഹന ഹബീബ്, ഹസ്‌ന. പ്രസംഗം (സബ്ജൂനിയര്‍): തമന്ന ഷാന്‍, അസമില്‍ അഹമ്മദ്, ലീം അലി റഹ്മാന്‍. ക്യാമ്പസ് ക്വിസ് മത്സരം: ഷിനാദ് ഇബ്‌റാഹീം & അബ്ദുറബ്ബ് (അല്‍അസ്ഹര്‍ ട്രെയിനിങ് കോളജ്), കവാനുല്‍ അസീസ് & അസീല്‍ (ഐ എച്ച് ഐ ആര്‍), ജസീല്‍ & അസ്‌ലം (ഐ എച്ച് ഐ ആര്‍). പേപ്പര്‍ പ്രസന്റേഷന്‍: അഫീഫ, നജ്‌ല. ഖുര്‍ആന്‍ പാരായണം (ജൂനിയര്‍ ആണ്‍): അഷ്ബല്‍ പി, അയ്മന്‍ ഹാനി, നസീല്‍ ഹൈദര്‍. ഖുര്‍ആന്‍ പാരായണം (ജൂനി. പെണ്‍): അമീഷാ പര്‍വീന്‍, നജ്ഹ, നിഹ ജബ്ബാര്‍. ഖുര്‍ആന്‍ പാരായണം (സബ് ജൂനിയര്‍): അഷിബാ, ജന്ന അനസ്, തമന്ന ഷാന്‍
സമാപന സമ്മേളനം സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഡോ. ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന ജന. സെക്രട്ടറി ആദില്‍ നസീഫ് മങ്കട അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ജസീം സാജിദ്, ട്രഷറര്‍ ജസിന് നജീബ്, ബാദുഷ ഫൈസല്‍, അബ്ദുല്‍മജീദ് മദനി പുത്തൂര്‍, ബഷീര്‍ സ്വലാഹി വയനാട്, ഷഫീഖ് അസ്ഹരി, ഡാനിഷ് അരീക്കോട്, നജീബ് തവനൂര്‍, ഷഹീര്‍ പുല്ലൂര്‍, സമാഹ് ഫാറൂഖി, ലുക്മാന്‍ പോത്തുകല്ല്, റിയാസ് എടത്തനാട്ടുകര, യഹ്‌യ മാലോറം, നിഹാല്‍ മയ്യേരി പ്രസംഗിച്ചു.