കടലാസിലൊതുങ്ങിയ സ്ത്രീസുരക്ഷ
മുഹമ്മദ് അന്‍ഷിദ് റഹ്മാന്‍
ഏത് അര്‍ധരാത്രിയും സ്ത്രീകള്‍ക്ക് പുറത്തിറങ്ങാമെന്നു പറഞ്ഞ ഗാന്ധിജിയുടെ വാക്കുകള്‍ സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പൂവണിഞ്ഞിട്ടില്ല. സ്ത്രീകളുടെ ഉന്നമനത്തിനും പുരോഗതിക്കും ആവശ്യമായ വകുപ്പുകള്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമാണ്.
സ്ത്രീസുരക്ഷയില്‍ മുന്‍പന്തിയിലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. 2020-ല്‍ 12,659 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2021-ല്‍ 16,418 കേസുകളായി കുതിച്ചുയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് 2021-ലാണ്. ക്രമാതീതമായി പീഡനങ്ങള്‍ വര്‍ധിക്കുകയാണ്.
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ പെരുകുമ്പോഴും ഭൂരിഭാഗം കേസുകളിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ നല്‍കുകയും സ്ത്രീസുരക്ഷാ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും വേണം.