കശ്മീര്‍ മനുഷ്യാവകാശ പ്രശ്‌നം; പരിഹാരം അനിവാര്യമെന്ന് ബ്രിട്ടന്‍
കശ്മീര്‍ വിഷയത്തില്‍ അനിവാര്യമായി പരിഹാര നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് ബ്രിട്ടന്‍. ”ഉഭയകക്ഷി പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ബ്രിട്ടന്‍ ആരുമല്ല. പക്ഷെ ഇതൊരു മനുഷ്യാവകാശ പ്രശ്‌നം കൂടിയാണ്” -കശ്മീരിലെ രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ച് ബ്രിട്ടനിലെ ഹൗസ് ഓഫ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവെ ബ്രിട്ടന്റെ ഫോറീന്‍, കോമ്മണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് മിനിസ്റ്റര്‍ നിഗല്‍ അഡാംസ് പറഞ്ഞു. കശ്മീര്‍ പ്രശ്‌നത്തില്‍ ബ്രിട്ടന്റെ നയത്തില്‍ മാറ്റമൊന്നുമില്ലായെന്നും കശ്മീര്‍ ഇന്ത്യയുടേതാണെന്ന് ബ്രിട്ടന്‍ ഇന്നും വിശ്വസിക്കുന്നുവെന്നും നിഗല്‍ അഡാംസ് കൂട്ടിച്ചേര്‍ത്തു. കശ്മീരിന് പ്രത്യേക പദവി വിഭാവന ചെയ്തിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നടപടിയും ബ്രിട്ടന്റെ പാര്‍ലമെന്റില്‍ ചര്‍ച്ചയായി.