18 Tuesday
August 2026
2026 August 18
1448 Rabie Al-Awwal 4

അവസാന നാളുകളിലും ഇറാനെ വിടാതെ ട്രംപ് ഭരണകൂടം

അധികാരമൊഴിയാന്‍ നാലുനാള്‍ മാത്രം ശേഷിക്കേ ഇറാനെതിരെ ഉപരോധം കൂടുതല്‍ ശക്തമാക്കി ട്രംപ് ഭരണകൂടം. ഇറാനുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടുന്ന ചൈന, യു എസ്, യു എ ഇ കമ്പനികള്‍ക്കെതിരെയാണ് അമേരിക്ക ഏറ്റവും പുതുതായി ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗതമായി ഇറാനുമായി ബന്ധപ്പെട്ട് ആയുധ വ്യാപാരം നടത്തുന്ന കമ്പനികളാണിത്. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പ്രസിഡന്റ് പദവിയിലിരിക്കുന്ന അവസാന നാളുകളിലും ഇറാനെതിരെ സമ്മര്‍ദം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ നീക്കമാണിത്. ഇറാനിലെ ചില കമ്പനികളെയും പരമ്പരാഗത ആയുധ വ്യാപനത്തെ മുന്‍നിര്‍ത്തി കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും യു എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

Back to Top