3 Thursday
July 2025
2025 July 3
1447 Mouharrem 7

ഫലസ്തീന്‍ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആഭ്യന്തര വിഭാഗീയത അവസാനിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് ഫലസ്തീന്‍. ഈ വര്‍ഷാവസാനമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. പതിനഞ്ച് വര്‍ഷത്തിന് ശേഷം പാര്‍ലമെന്ററി പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണെന്ന് ഫല്‌സതീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചു.
ഇസ്‌റാഈല്‍ അധിനിവേശ വെസ്റ്റ്ബാങ്കില്‍ സ്വയംഭരണം പരിമിതപ്പെടുത്തിയ ഫലസ്തീന്‍ അതോറിറ്റി മെയ് 22-ന് നിയമസഭാ തെരഞ്ഞെടുപ്പും ജൂലൈ 31-ന് പ്രസിഡന്‍ഷ്യല്‍ വോട്ടെടുപ്പും നടത്തുമെന്ന് മഹ്മൂദ് അബ്ബാസിന്റെ ഓഫീസ് വ്യക്തമാക്കുകയായിരുന്നു. അവസാനമായി 2006-ല്‍ നടന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഹമാസ് അപ്രതീക്ഷിതമായി വജയംവരിക്കുകയും തുടര്‍ന്ന് ആഭ്യന്തരമായി രാഷ്ട്രീയ അസ്വസ്ഥതകള്‍ രൂപപ്പെടുകയായിരുന്നു.
ശേഷം, 2007-ല്‍ ഹമാസ് ഗസ്സ മുനമ്പ് പിടിച്ചെടുക്കുകയും, അത് മറ്റൊരു തെരഞ്ഞെടുപ്പിന് കാലതാമസം സൃഷ്ടിക്കുകയുമായിരുന്നു. 2007-ല്‍ മേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തുടങ്ങിയത് മുതല്‍ ഇസ്‌റാഈല്‍ ഉപരോധം ഗസ്സക്ക് മേല്‍ തുടരുകയാണ്.

Back to Top