27 Thursday
August 2026
2026 August 27
1448 Rabie Al-Awwal 13

കെ എന്‍ മുഹമ്മദ്

ബഷീര്‍ കണിശന്‍


പേരാമ്പ്ര: വാകയാട്, കൂട്ടാലിട പ്രദേശങ്ങളില്‍ മുസ്‌ലിം നവോത്ഥാന, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നെല്യാട്ട് അമ്മത് ഹാജി എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന കെ എന്‍ മുഹമ്മദ് (87) നിര്യാതനായി. ആറ് പതിറ്റാണ്ടു മുമ്പ് അക്കാലത്ത് നാട്ടില്‍ അചിന്ത്യമായിരുന്ന ഈദ്ഗാഹ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പേരാമ്പ്ര ടൗണിന്റെ ഹൃദയഭാഗത്തുള്ള ഇസ്‌ലാഹീ മസ്ജിദ് നില്‍ക്കുന്ന സ്ഥലം സാമ്പത്തികനേട്ടം പരിഗണിക്കാതെയാണ് അദ്ദേഹം കൈമാറിയത്. വാകയാട്, കൂട്ടാലിട പള്ളികളുടെ നിര്‍മ്മാണത്തില്‍ വലിയ പങ്കുവഹിച്ചു. നൂറ്റാണ്ടിന്റെ പൈതൃകം പേറുന്ന പാലോളിപ്പള്ളിയുടെ പുനര്‍നിര്‍മ്മാണ കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. മേപ്പയൂര്‍ സലഫി അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, കെ എന്‍ എം ജില്ലാ പ്രസിഡന്റ്, ഇസ്‌ലാഹീ മഹല്ല് കമ്മിറ്റി പ്രസിഡന്റ്, വാകയാട്, കൂട്ടാലിട സലഫി ജുമാമസ്ജിദ് പ്രസിഡന്റ് ഉള്‍പ്പെടെ ഒട്ടനേകം ഭാരവാഹിത്വങ്ങള്‍ വഹിച്ചിരുന്നു. അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. ഭാര്യ ആമിന. മക്കള്‍: സൗദ, സബീര്‍. ജീവിത നന്മകളുടെ പ്രതിഫലം ഇരട്ടിയിരട്ടിയായി സര്‍വ്വാധിനാഥനില്‍ നിന്ന് ഏറ്റുവാങ്ങാന്‍ കഴിയട്ടേയെന്ന പ്രാര്‍ത്ഥിക്കുന്നു.

Back to Top