23 Thursday
October 2025
2025 October 23
1447 Joumada I 1

കെ മുഹമ്മദ് സാലിഹ്

ജമാല്‍ പുളിക്കല്‍


പുളിക്കല്‍: പ്രദേശത്തെ സജീവ മുജാഹിദ് പ്രവര്‍ത്തകനായിരുന്ന കോട്ടോല്‍ മുഹമ്മദ് സാലിഹ് നിര്യാതനായി. ഇസ്‌ലാഹീ സംഘടന പിളര്‍ന്നപ്പോള്‍ മുതല്‍ മര്‍കസുദ്ദഅ്‌വ വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകനായി അദ്ദേഹം നിലകൊണ്ടു. ബഹളങ്ങളില്‍ നിന്ന് മാറിനിന്ന്, നിശബ്ദ സേവകനായി നില്‍ക്കാനാണ് അദ്ദേഹം എന്നും ശ്രമിച്ചത്. പുളിക്കലില്‍ സംഘടിപ്പിച്ച ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രഥമ മുജാഹിദ് സംസ്ഥാന സമ്മേളനം മുതല്‍ എല്ലാ സംസ്ഥാന സമ്മേളനങ്ങളിലും ജില്ല മണ്ഡലം പഞ്ചായത്ത് സമ്മേളനങ്ങളിലുമെല്ലാം ഒരു പ്രവര്‍ത്തകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഏറെക്കാലമായി അനുഭവിക്കുന്ന കാല്‍മുട്ട് വേദന ഒരു പ്രശ്‌നമാക്കാതെ പ്രഭാഷണങ്ങളുടെ വേദിയില്‍ അദ്ദേഹം ഉണ്ടാകുമായിരുന്നു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ പുളിക്കല്‍ ശാഖാ വൈസ് പ്രസിഡണ്ട്, കെ എന്‍ എം പുളിക്കല്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതിയംഗം തുടങ്ങിയ പദവികള്‍ അലങ്കരിച്ചിരുന്നു. ഭാര്യ: സുഹറാബി. മക്കള്‍: വഹീദുസ്സമാന്‍ (ജിദ്ദ), നൗഫല്‍, ബുഷ്‌റ, ഹനൂന. പരേതന്, അല്ലാഹു പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമാറാകട്ടെ (ആമീന്‍)

Back to Top